കുവൈത്ത് സിറ്റി: ജാതിമത ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും സ്നേഹം നൽകി കാരുണ്യത്തിന്റെ കവാടം തുറന്നുവെച്ച മനുഷ്യസ്നേഹിയാണ് ഹൈദരലി ശിഹാബ് തങ്ങളെന്ന് കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ നടത്തിയ അനുശോചന സമ്മേളനം അഭിപ്രായപ്പെട്ടു.
കേന്ദ്ര പ്രസിഡന്റ് എ.പി. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു.
കേന്ദ്ര വൈസ് പ്രസിഡന്റ് എ.വി. മുസ്തഫ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഖാലിദ് മൗലവി നീരോൽപാലം പ്രാർഥന നടത്തി. കെ.കെ.എം.എ മുൻ രക്ഷാധികാരി സഗീർ തൃക്കരിപ്പൂരിനെയും ചടങ്ങിൽ അനുസ്മരിച്ചു.
പ്രവാസത്തിന്റെ നോവും നൊമ്പരങ്ങളും നെഞ്ചേറ്റി സമൂഹത്തെ നയിച്ച വ്യക്തിയാണ് സഗീർ തൃക്കരിപ്പൂർ എന്നും എത്ര വർഷം കഴിഞ്ഞാലും അദ്ദേഹം പ്രവാസികളുടെ മനസ്സിൽ ജീവിക്കുമെന്നും ഇബ്രാഹിം കുന്നിൽ പറഞ്ഞു. ദുആ സദസ്സിന് അമീൻ മൗലവി നേതൃത്വം നൽകി.
കേന്ദ്ര വർക്കിങ് പ്രസിഡന്റ് കെ. ബഷീർ, അബ്ദുൽ കലാം മൗലവി എന്നിവർ സംസാരിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി കെ.സി. റഫീഖ് സ്വാഗതം പറഞ്ഞു.
അഡ്മിൻ സെക്രട്ടറി വി.എച്ച്. മുസ്തഫ മാസ്റ്റർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.