കുവൈത്ത് സിറ്റി: യാത്രതടസ്സം ഉള്ളതിനാൽ നാട്ടിൽ പോകാൻ കഴിയാതിരുന്ന രണ്ട് സ്ത്രീകളെ കെ.എൽ. കുവൈത്തിന്റെ ഇടപെടലിൽ നാട്ടിലയച്ചു. കോട്ടയം വിജയപുരം സ്വദേശിനി പ്രിയമോൾ, പത്തനംതിട്ട ചേനീർക്കര സ്വദേശിനി ബിന്ദു എന്നിവരാണ് നാട്ടിലേക്ക് തിരിച്ചത്. എറെ നാളായി കുവൈത്തിലുള്ള പ്രിയമോളുടെ കാലിൽ ജോലിക്കിടെ ടേബിൾ വീഴുകയും മുറിവ് സംഭവിക്കുകയും ചെയ്തിരുന്നു. ഇതിനിടെ പ്രമേഹം കാരണം മുറിവുണങ്ങാതെ വന്നു. തുടർന്ന് മാസങ്ങളായി ജോലിക്കു പോകാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെ മൊബൈൽ വാങ്ങിയതിന്റെ അടവും മുടങ്ങി. ഇത് ഭീമമായ തുക ആവുകയും അതിനോടൊപ്പം വിസ പ്രശ്നവും വന്നു. തുടർന്ന് കെ.എൽ കുവൈത്തിനെ ബന്ധപ്പെടുകയായിരുന്നു. കുവൈത്തിലെ ലേഡീസ് ഡ്യൂട്ടി ഗ്രൂപ്പ് അഡ്മിൻ പ്രിൻസിയുടെ നേതൃത്വ ത്തിൽ തുക സമാഹരിച്ച് നൽകി ട്രാവൽ ബാൻ ഒഴിവാക്കി. ഇന്ത്യൻ എംബസിയിൽ നിന്ന് എമർജൻസി വൈറ്റ് പാസ്പോർട്ടും ലഭ്യമാക്കിയതോടെ നാട്ടിലേക്കു പോകാമെന്നായി. ബിന്ദുവും വിസ പ്രശ്നം കാരണം യാത്രതടസ്സം നേരിടുകയായിരുന്നു. അച്ഛന്റെ അസുഖം കാരണം ഉടൻ നാട്ടിലെത്തേണ്ട ആവശ്യവും ഉണ്ടായിരുന്നു. നടപടികൾ പൂർത്തിയാക്കി രണ്ടുപേരെയും കെ.എൽ. കുവൈത്ത് തിങ്കളാഴ്ച നാട്ടിലയച്ചു. കെ.എൽ കുവൈത്ത് പ്രതിനിധികളായ സമീർ ഖാസിം, സിറാജ് കടയ്ക്കൽ, ഷാനവാസ് ബഷീർ ഇടമൺ, സർജിമോൻ, വിനയ് അനീഷ് എന്നിവർ നടപടികൾക്ക് മേൽനോട്ടം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.