കോഴിക്കോട് ഫെസ്റ്റ് കൂപ്പണ്‍ സിറാജ് എരഞ്ഞിക്കൽ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കോഴിക്കോട് ജില്ല അസോസിയേഷന് കുവൈത്ത് 15ാം വാർഷികാഘോഷം ‘കോഴിക്കോട് ഫെസ്റ്റ്- 2025’ മേയ് രണ്ടിന് അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളിൽ നടക്കും.
ആഘോഷത്തിന് 151 അംഗ സ്വാഗത സംഘം രൂപവത്കരിച്ചു. അബ്ബാസിയ എവർഗ്രീൻ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് രാഗേഷ് പറമ്പത്ത് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പ്രമോദ്. ആർ.ബി ഉദ്ഘാടനം ചെയ്തു. ഫെസ്റ്റ് കൂപ്പണ്‍ അലിഫ് പെർഫ്യൂം എം.ഡിയും അസോസിയേഷൻ രക്ഷാധികാരിയുമായ സിറാജ് എരഞ്ഞിക്കൽ കൂപ്പൺ കമ്മിറ്റി കണ്‍വീനര്‍ ഷാഫി കൊല്ലത്തിന് നൽകി പ്രകാശനം ചെയ്തു.
രക്ഷാധികാരി ടി.കെ.അബ്ദുൽ നജീബ്, മഹിളാവേദി പ്രസിഡന്റ് ഹസീന അഷ്റഫ്, സെക്രട്ടറി രേഖ. ടി.എസ്,ഷരീഫ് താമരശ്ശേരി എന്നിവർ സംസാരിച്ചു. ജനറല്‍ സെക്രട്ടറി കെ.വി.ഷാജി സ്വാഗതവും, ട്രഷറർ സി.ഹനീഫ് നന്ദിയും പറഞ്ഞു. ഫെസ്റ്റ് ഭാരവാഹികൾ: പി.വി.നജീബ് (ജന.കണ്),ഷാഹുൽ ബേപ്പൂർ, ഹസീന അഷറഫ് (ജോ.കൺ), നിജാസ് കാസിം (പ്രോഗ്രാം), ജാവേദ് ബിൻ ഹമീദ് (സ്പോണ്‍സര്‍ഷിപ്), ഷാഫികൊല്ലം (കൂപ്പണ്‍), സന്തോഷ്കുമാർ (സുവനീര്‍), ഹനീഫ് സി (ഫിനാന്‍സ്), ഫൈസൽ. കെ (സ്റ്റേജ് ), മുസ്തഫ മൈത്രി (പബ്ലിസിറ്റി), മജീദ് എംകെ (റിസപ്ഷന്), സന്തോഷ് ഒ.എം (ഫുഡ്), ലാലു (വളന്റിയര്‍), മൻസൂർ മുണ്ടോത്ത് (ട്രാന്‍സ്പോര്‍ട്ട്), ഷംനാസ് ഇസ്ഹാഖ് (മെംബര്‍ഷിപ്).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.