കുവൈത്ത് സിറ്റി: ഗസ്സയിലെ ഫലസ്തീൻ ജനതക്ക് സഹായം തുടരുമെന്ന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) അറിയിച്ചു. ഇസ്രായേൽ ആക്രമണത്തിന് പിറകെ ഫലസ്തീനികളെ സഹായിക്കാൻ ‘കുവൈത്ത് ബിസൈഡ്സ് യു’ എന്ന പേരിൽ കെ.ആർ.സി.എസ് പ്രത്യക കാമ്പയിൻ ആരംഭിച്ചിരുന്നു. നിരവധി പേർ ഇതിൽ സഹകരിക്കുന്നുണ്ട്. ഗസ്സയിലെ അഭയാർഥി ക്യാമ്പുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ കെ.ആർ.സി.എസ് അടിയന്തര സഹായം നൽകിവരുന്നു.
ഭക്ഷണം, റൊട്ടി, മെഡിക്കൽ സപ്ലൈസ് എന്നിവയാണ് അടിയന്തര സഹായമായി നൽകിവരുന്നത്. ഗസ്സയിലെ ആവശ്യങ്ങൾ നിർവഹിക്കുന്നതിനായി മൂന്ന് ആംബുലൻസുകളും കെ.ആർ.സി.എസ് എത്തിക്കും. ഈജിപ്ഷ്യൻ, ഫലസ്തീനിയൻ റെഡ് ക്രസന്റ് സൊസൈറ്റികളുടെ ഏകോപനത്തിൽ ഗസ്സയിൽ സേവനത്തിന് ദുരിതാശ്വാസ, വൈദ്യസഹായ സംഘവും സജ്ജമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.