കുവൈത്ത് സിറ്റി: കുവൈത്ത് റിലീഫ് സൊസൈറ്റി (കെ.ആർ.എസ്), ഓർഗനൈസേഷൻ ഓഫ് ഇസ് ലാമിക് കോർപറേഷനുമായി (ഒ.ഐ.സി) സഹകരണ കരാറിൽ ഒപ്പുവെച്ചു. സംയുക്ത മാനുഷിക പ്രവർത്തനങ്ങൾക്ക് ഒരു പ്ലാറ്റ്ഫോം സജ്ജീകരിക്കുകയാണ് കരാർ വഴി ലക്ഷ്യമിടുന്നതെന്ന് സൊസൈറ്റി ചെയർമാൻ ഡോ. ഇബ്രാഹിം അൽ സലേഹ് പറഞ്ഞു. കെ.ആർ.എസ്, ഒ.ഐ.സി എന്നിവയുടെ പ്രാദേശികവും അന്തർദേശീയവുമായ സാന്നിധ്യം ശക്തിപ്പെടുത്തുക, മാനുഷിക പ്രവർത്തന മേഖലകളിലും ദുരന്തങ്ങളിലും പ്രതിസന്ധികളിലും ദ്രുതഗതിയിലുള്ള ഇടപെടൽ നടത്തുക എന്നിവയും ലക്ഷ്യമാണ്.ദുരന്തങ്ങൾ, പ്രതിസന്ധികൾ, അടിയന്തര സാഹചര്യങ്ങൾ എന്നിവയിൽ ദ്രുതഗതിയിലുള്ള ഇടപെടലിനെ പിന്തുണക്കുന്നതിനായി അര മില്യൺ ഖത്തർ റിയാൽ വീതം അനുവദിക്കുമെന്ന് ഖത്തറിൽ നടന്ന ചടങ്ങിൽ ഇരുവിഭാഗവും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.