കുവൈത്ത് സിറ്റി: കുവൈത്ത് എയർവേസ് സ്വിറ്റ്സർലൻഡിലെ ജനീവയിലേക്കുള്ള വിമാന സർവിസുകൾ വെള്ളിയാഴ്ച പുനരാരംഭിക്കും.ജർമനിയിലെ മ്യൂണിക്, ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിലേക്കും സർവിസ് ആരംഭിക്കുന്നുണ്ട്. മ്യൂണിക്കിലേക്ക് ജൂലൈ 17 മുതലും ഫ്രാങ്ക്ഫർട്ടിലേക്ക് ആഗസ്റ്റ് ഒന്നുമുതലുമാണ് കോവിഡ് പശ്ചാത്തലത്തിൽ നിർത്തിവെച്ച സർവിസ് പുനരാരംഭിക്കുക. എല്ലായിടത്തേക്കും ആഴ്ചയിൽ രണ്ട് സർവിസ് ആണ് ഉണ്ടാകുക.
12 രാജ്യങ്ങളിലേക്ക് കുവൈത്തിൽനിന്ന് നേരിട്ട് വിമാന സർവിസിന് അനുമതി നൽകിയ മന്ത്രിസഭ തീരുമാനത്തിെൻറ ചുവടുപിടിച്ചാണ് വിവിധ കേന്ദ്രങ്ങളിലേക്ക് സർവിസുകൾ പുനരാരംഭിച്ചുവരുന്നത്.
കുവൈത്തിൽനിന്ന് വേനലിൽ യൂറോപ്യൻ രാജ്യങ്ങളിലേക്ക് അവധിയാഘോഷത്തിന് സ്വദേശികൾ പോകാറുണ്ട്. വിമാന സർവിസുകൾ പുനരാരംഭിക്കുന്നത് ഇവർക്ക് സന്തോഷകരമാണ്. അതേസമയം, വിദേശികളുടെ പ്രവേശന വിലക്ക് നിലനിൽക്കുന്നതിനാൽ ആഗസ്റ്റ് ഒന്നിന് മുമ്പ് അവർക്ക് പ്രയോജനപ്പെടുത്താൻ കഴിയില്ല.കുവൈത്തിൽനിന്ന് പോകാമെങ്കിലും തിരിച്ചുവരാൻ കഴിയാത്തതാണ് പ്രശ്നം.
കുവൈത്ത് സിറ്റി: കുവൈത്ത് എയർവേസ് ലണ്ടൻ സർവിസ് ആഴ്ചയിൽ മൂന്നാക്കി വർധിപ്പിക്കുന്നു. ജൂലൈ പത്തുമുതൽ ശനി, ചൊവ്വ, വ്യാഴം ദിവസങ്ങളിലാണ് സർവിസ് ഉണ്ടാകുക. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ ജനുവരിയിൽ നിർത്തിവെച്ച സർവിസുകൾ ജൂൺ 17നാണ് പുനരാരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.