കുവൈത്ത് സിറ്റി: യാത്രാ നിയന്ത്രണം യു.എസ് കർശനമാക്കുന്നതിനിടെ യു.എസിലേക്ക് ഉൾപ്പെടെ കൂടുതൽ വിമാന സർവിസ് ആരംഭിക്കാനൊരുങ്ങി കുവൈത്ത് എയർവേസ്. വാഷിങ്ടണിലേക്കോ ഷികാഗോയിലേക്കോ പുതിയ സർവിസ് ആരംഭിക്കാനാണ് കുവൈത്ത് എയർവേസ് ആലോചിക്കുന്നത്.
സോൾ, മാഞ്ചസ്റ്റർ, ലണ്ടൻ, സരേയാവൊ, ബോസ്നിയ -െഹർസഗോവിന എന്നിവിടങ്ങളിലേക്കും ചൈന, മൊറോക്കോ, സൗദി അറേബ്യ എന്നിവിടങ്ങിളെ വിവിധ വിമാനത്താവളങ്ങളിലേക്കും സർവിസ് ആരംഭിക്കാൻ പദ്ധതിയുണ്ടെന്ന് കുവൈത്ത് എയർവേസ് ചെയർമാൻ സമി അൽ റുഷൈദ് അറിയിച്ചു.ആറു മുസ്ലിം രാജ്യങ്ങളിൽനിന്നുള്ളവർ അമേരിക്കയിൽ പ്രവേശിക്കുന്നത് ഇല്ലാതാക്കുന്നത് ലക്ഷ്യമിട്ട് യു.എസ് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനിടെയാണ് അമേരിക്കയിലേക്ക് ഉൾപ്പെടെ കൂടുതൽ സർവിസിന് കുവൈത്ത് എയർേവസ് ഒരുങ്ങുന്നത്.
രാജ്യാന്തര തലത്തിൽതന്നെ ഉന്നതനിലവാരത്തിലുള്ള എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തർ എയർവേസ് തുടങ്ങിയവയുമായി മത്സരത്തിനൊരുങ്ങുകയാണ് കുവൈത്ത് എയർവേസിെൻറ പുതിയ ലക്ഷ്യം. നിലവിൽ നഷ്ടത്തിലുള്ള കമ്പനി 2019ഒാടെ ലാഭത്തിലെത്തുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.