കുവൈത്ത് സിറ്റി: ജൂലൈ നാലിന് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഉദ്ഘാടനം ചെയ്ത കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാലാം നമ്പർ ടെർമിനൽ പ്രവർത്തനം ആരംഭിക്കുക ആഗസ്റ്റ് എട്ടിനെന്ന് റിപ്പോർട്ട്. ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയർവേസിന് മാത്രമായി നിശ്ചയിച്ച നാലാം ടെർമിനൽ വഴി ആദ്യ സർവിസ് ആഗസ്റ്റ് എട്ടിന് രാവിലെ എട്ടിനായിരിക്കുമെന്ന് ബന്ധപ്പെട്ട ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് അൽ ഖബസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. നേരേത്ത ജൂലൈ 25 മുതൽ പ്രവർത്തിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും അനുബന്ധ സൗകര്യങ്ങളൊരുക്കൽ പൂർത്തിയാവാത്തതാണ് വൈകാൻ കാരണമെന്നാണ് സൂചന. 14 ഗേറ്റുകളുള്ള നാലാം ടെർമിനൽ പൂർണതോതിൽ പ്രവർത്തനക്ഷമമാവുന്നതോടെ നിലവിലെ ടെർമിനലുകളിലെ തിരക്ക് കുറയുമെന്നാണ് പ്രതീക്ഷ. 2,25000 ച.മീറ്റർ വിസ്തൃതിയാണ് പുതിയ ടെർമിനലിനുള്ളത്. 2450 കാറുകൾക്ക് നിർത്തിയിടാൻ കഴിയുന്നതാണ് പാർക്കിങ് സ്പേസ്. പ്രതിവർഷം 4.5 മില്യൻ യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ടെർമിനൽ. ദക്ഷിണ കൊറിയയിലെ ഇഞ്ചിയോൺ ഇൻറർനാഷനൽ എയർപോർട്ട് കോർപറേഷനാണ് നാലാം ടെർമിനലിെൻറ പ്രവർത്തന നടത്തിപ്പ് ഏറ്റെടുത്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.