കുവൈത്ത് സിറ്റി: മാസങ്ങളുടെ ഇടവേളക്കുശേഷം കുവൈത്ത് എയർവേസ് തായ്ലൻഡിലെ ബാേങ്കാക്കിലേക്ക് വിമാന സർവിസ് ആരംഭിച്ചു. വിനോദ സഞ്ചാരികൾ, ബിസിനസ് യാത്രക്കാർ തുടങ്ങി ബാേങ്കാക്കിലേക്ക് ഡിമാൻഡ് ഏറെയാണെന്ന് കുവൈത്ത് എയർവേസ് പബ്ലിക്ക് റിലേഷൻ ഡയറക്ടർ ഫായിസ് അൽ ഇനീസി പറഞ്ഞു. ആഴ്ചയിൽ നാല് വിമാനമാണ് ഉണ്ടാവുക. കോവിഡ് വ്യാപനത്തിനുമുമ്പ് സർവിസ് നടത്തിയിരുന്ന എല്ലാ കേന്ദ്രങ്ങളിലേക്കും വിമാനമയക്കാൻ തയാറെടുക്കുന്നതായി അധികൃതർ വ്യക്തമാക്കി. അതത് രാജ്യങ്ങളിലെ വ്യോമയാന അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്. ചില രാജ്യങ്ങൾ ഇപ്പോഴും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ജൂൺ പകുതിക്കുശേഷം കുവൈത്ത് എയർവേസ് ന്യൂയോർക്ക്, ലണ്ടൻ, സരയോവോ, പാരിസ്, ജനീവ, മ്യൂണിക്, ഫ്രാങ്ക്ഫർട്ട്, ട്രബ്സൺ, ബോഡ്രം, തിബിലിസ്, മലാക, കൈറോ, ആംസ്റ്റർഡാം, മുംബൈ, ഡൽഹി, കൊച്ചി, ചെന്നൈ, തിരുവനന്തപുരം, ബംഗളൂരു, അഹമ്ദാബാദ്, ഇസ്ലാമാബാദ്, ലാഹോർ, കൊളംബോ, ധാക്ക എന്നിവിടങ്ങളിലേക്ക് സർവിസ് ആരംഭിച്ചു. ലണ്ടനിലേക്കുള്ള വിമാനം ദിവസം ഒന്ന് എന്ന രീതിയിലേക്ക് വർധിപ്പിക്കും. ഇൗജിപ്തിലെ കൈറോയിലേക്ക് ആഴ്ചയിൽ മൂന്നാക്കും. ദുബൈയിലേക്ക് ആഴ്ചയിൽ നാലും ന്യൂയോർക്കിലേക്ക് ആഴ്ചയിൽ മൂന്നായും വർധിപ്പിക്കും. ഇറ്റലിയിലെ റോം, മിലാൻ വിമാന സർവിസുകൾ ഡിസംബറിൽ ആരംഭിക്കും. ഇറാനിലെ തെഹ്റാനിലേക്കും ഇൗ മാസം സർവിസ് ആരംഭിക്കുന്നുണ്ട്. ഇൗജിപ്തിലെ അലക്സാൻഡ്രിയയിലേക്കും ഇന്ത്യയിലെ ഒരു നഗരത്തിലേക്ക് കൂടിയും വിമാന സർവിസ് ആരംഭിക്കാൻ പദ്ധതിയുള്ളതായും കുവൈത്ത് എയർവേസ് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.