കുവൈത്ത്, യു.എ.ഇ മന്ത്രിമാർ കരാറിൽ ഒപ്പുവെക്കുന്നു

ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറിൽ കുവൈത്തും യു.എ.ഇയും ഒപ്പു​െവച്ചു

കുവൈത്ത് സിറ്റി: ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറിൽ കുവൈത്തും യു.എ.ഇയും ഒപ്പു​െവച്ചു.

കഴിഞ്ഞ ദിവസം ദുബൈയില്‍ നടന്ന ചടങ്ങിലാണ് കുവൈത്ത് ധനകാര്യ മന്ത്രി ഡോ. അൻവർ അൽ മുദാഫും യു.എ.ഇ ധനകാര്യ സഹമന്ത്രി മുഹമ്മദ് അൽ ഹുസൈനിയുമായി കരാറില്‍ ഒപ്പ് വെച്ചത്. ഇരു രാജ്യങ്ങളിലുമായി നിക്ഷേപമുള്ള വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ഇതിന്‍റെ ഗുണഫലം ലഭിക്കുമെന്ന് അൽ മുദാഫ് പറഞ്ഞു.

പുതിയ കരാര്‍ നിലവില്‍ വരുന്നതോടെ വ്യക്തികളുടെയും കമ്പനികളുടെയും ടാക്‌സ് വിവരങ്ങള്‍ പരസ്പരം കൈമാറുവാനും കഴിയും. കരാറിലൂടെ നികുതിവെട്ടിപ്പും നികുതി കരാറുകളുടെ ദുരുപയോഗവും തടയാനും കഴിയുമെന്നാണ് പ്രതീക്ഷ. ദുബൈയിൽ നടന്ന അറബ് രാജ്യങ്ങളിലെ എട്ടാമത് പബ്ലിക് ഫിനാൻസ് ഫോറത്തിൽ പങ്കെടുക്കാന്‍ എത്തിയതായിരുന്നു കുവൈത്ത് ധനകാര്യ മന്ത്രി.

Tags:    
News Summary - Kuwait and UAE have signed an agreement to avoid double taxation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.