കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ​യും ഉ​സ്ബ​ക് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി

ബ​ഖ്തി​യാ​ർ സെ​യ്‌​ദോ​വും കൂ​ടി​ക്കാ​ഴ്ച​യി​ൽ

കു​വൈ​ത്തും ഉ​സ്‌​ബ​കി​സ്താ​നും സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്തു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തും ഉ​സ്‌​ബ​കി​സ്താ​നും ന​യ​ത​ന്ത്ര സ്ഥാ​പ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം സം​ബ​ന്ധി​ച്ച പു​തി​യ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. ഉ​സ്ബ​ക് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ബ​ഖ്തി​യാ​ർ സെ​യ്‌​ദോ​വി​ന്റെ കു​വൈ​ത്ത് സ​ന്ദ​ർ​ശ​ന​ത്തി​ലാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളും ക​രാ​റി​ലെ​ത്തി​യ​ത്. ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു.

കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ൽ യ​ഹ്‌​യ, വി​ദേ​ശ​കാ​ര്യ ഉ​പ​മ​ന്ത്രി അം​ബാ​സ​ഡ​ർ ശൈ​ഖ് ജ​റാ​ഹ് ജാ​ബി​ർ അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ ബ​ഖ്തിയാ​ർ സെ​യ്‌​ദോ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കു​വൈ​ത്തും ഉ​സ്ബ​കും ത​മ്മി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലെ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്ത​ൽ, പൊ​തു​വാ​യ ആ​ശ​ങ്ക​യു​ള്ള പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു​വി​ഭാ​ഗ​വും ച​ർ​ച്ച ചെ​യ്ത​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഉ​സ്‌​ബ​കി​സ്താ​ൻ പ്ര​തി​നി​ധി സം​ഘ​വും കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥരും കൂ​ടി​ക്കാ​ഴ്ച​യു​ടെ ഭാ​ഗ​മാ​യി.

Tags:    
News Summary - Kuwait and Uzbekistan Improves cooperation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.