കുവൈത്ത് സിറ്റി: ഇസ്രായേലിൽനിന്ന് വരുന്നതും അവിടേക്ക് കൊണ്ടുപോകുന്നതുമായ ഉൽപന്നങ്ങൾ വഹിച്ചുള്ള കപ്പലുകൾക്ക് കുവൈത്ത് സമുദ്രപരിധിയിൽ വിലക്ക് ഏർപ്പെടുത്തി. വാർത്തവിതരണ മന്ത്രി റന അൽ ഫാരിസ് അറിയിച്ചതാണിത്. കഴിഞ്ഞ മേയിൽ കുവൈത്ത് പാർലമെൻറ് പാസാക്കിയ നിയമം അനുസരിച്ച് കുവൈത്തികൾക്കും കുവൈത്തിൽ ഇഖാമയുള്ള വിദേശികൾക്കും ഇസ്രായേൽ സന്ദർശിക്കുന്നതിനും ഇസ്രായേലിനെ അനുകൂലിച്ച് പ്രതികരിക്കുന്നതിനും വിലക്കുണ്ട്. ഗസ്സയിൽ അതിക്രമം നടത്തിയ ഘട്ടത്തിൽ സയണിസ്റ്റ് രാഷ്ട്രത്തെ പിന്തുണച്ച് സമൂഹ മാധ്യമത്തിൽ പ്രതികരിച്ച ചെക് റിപ്പബ്ലിക് അംബാസഡറെ കുവൈത്ത് പുറത്താക്കിയിരുന്നു. ഇസ്രായേലുമായി എല്ലാ ബന്ധവും വേർപെടുത്തിയ രാജ്യമാണ് കുവൈത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.