കുവൈത്ത് സിറ്റി: ഐക്യരാഷ്ട്ര സഭ രക്ഷാസമിതിയിൽ അറബ് ലീഗിന് സ്ഥിരാംഗത്വം നൽകണമെന്ന ആവശ്യവുമായി കുവൈത്ത്. യു.എൻ പൊതുസഭയിൽ കുവൈത്ത് പ്രതിനിധി മൻസൂർ അൽ ഉതൈബി ആണ് ആവശ്യമുന്നയിച്ചത്.
യു.എന്നിലെ മൂന്ന് പ്രധാന ബോഡികളിലും കാലാനുസൃതമായ പരിഷ്കാരങ്ങൾ അനിവാര്യമാണെന്നും കുവൈത്ത് പ്രതിനിധി അഭിപ്രായപ്പെട്ടു.
യു.എൻ പൊതുസഭയിൽ രക്ഷാസമിതി അംഗത്വം സംബന്ധിച്ച് നടന്ന ചർച്ചയിലാണ് കുവൈത്തിെൻറ സ്ഥിരം പ്രതിനിധി അംബാസഡർ മൻസൂർ അൽ ഉതൈബി ഇക്കാര്യം ഉന്നയിച്ചത്. മേഖലയുടെ സുരക്ഷയും കെട്ടുറപ്പും നിലനിർത്തുന്നതിൽ നിർണായക ഘടകമാണ് അറബ് ലീഗ്.
400 ദശലക്ഷത്തിലധികം ആളുകളെയും 22 രാജ്യങ്ങളെയും ഉള്‍ക്കൊള്ളുന്ന അറബ് ലീഗ് യു.എൻ അംഗരാജ്യങ്ങളുടെ 12 ശതമാനത്തെ പ്രതിനിധീകരിക്കുന്നതായും കുവൈത്ത് പ്രതിനിധി ചൂണ്ടിക്കാട്ടി. കോവിഡ് മൂലം ലോകം പ്രയാസകരമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഘട്ടത്തിൽ കാലാനുസൃത പരിഷ്കാരങ്ങൾ യു.എൻ വേദികളിലും അനിവാര്യമാണ്.
സുരക്ഷ കൗൺസിലിെൻറ പരിഷ്കരണത്തിെൻറയും വിപുലീകരണത്തിെൻറയും പ്രധാന ലക്ഷ്യം എല്ലാ ഭൂമിശാസ്ത്രപരവും പ്രാദേശികവുമായ ഗ്രൂപ്പുകളുടെയും പ്രാതിനിധ്യം ഉറപ്പാക്കുക എന്നതാണെന്നും മൻസൂർ അൽ ഉതൈബി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.