കുവൈത്ത് സിറ്റി: രാജ്യം കൂടുതൽ തണുപ്പ് ഘട്ടത്തിലേക്ക് നീങ്ങുന്നു. വരും ദിവസങ്ങളിൽ തണുപ്പിന്റെ കാഠിന്യം കൂടുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച പകൽ പൊതുവെ തണുപ്പ് നിറഞ്ഞതായിരുന്നു.
വൈകുന്നേരത്തോടെ താപനില 10 സെൽഷ്യസിന് താഴെയെത്തിയിരുന്നു. ഈ ആഴ്ച കാലാവസ്ഥ പകൽ മിതമായതും രാത്രി തണുപ്പുള്ളതുമാകുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ കാലാവസ്ഥ മിതമായിരിക്കും. അതേസമയം ഉയർന്ന താപനില 21-19 ഡിഗ്രി സെൽഷ്യസിന് ഇടയിലായിരിക്കും.
10-35 കിലോമീറ്റർ വേഗതയിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശാം. രാത്രിയിൽ താപനില 13-11 ഡിഗ്രി സെൽഷ്യസായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും കാലാവസ്ഥ കേന്ദ്രം ഉദ്യോഗസ്ഥൻ അബ്ദുൽ അസീസ് അൽ ഖരാവി അറിയിച്ചു.
ശനിയാഴ്ച പകൽ ഉയർന്ന താപനില 21-19 ഡിഗ്രി സെൽഷ്യസിനുമിടയിലാകും. വടക്കുപടിഞ്ഞാറൻ കാറ്റ് 8-30 കിലോമീറ്റർ വേഗതയിലായിരിക്കും.
രാത്രികാലങ്ങളിൽ താപനില 8-10 ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.