കുവൈത്തിൽ മലയാളി നഴ്​സി​െൻറ​ മരണമറിഞ്ഞ മാതാവ്​ നാട്ടിൽ മരിച്ചു

കുവൈത്ത്​ സിറ്റി: മലയാളി നഴ്​സ്​ കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചത്​ അറിഞ്ഞ മാതാവ്​ നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചു. അദാൻ ആശുപത്രിയിൽ സ്​റ്റാഫ്​ നഴ്​സ്​ ആയിരുന്ന മാവേലിക്കര കൊല്ലകടവ്​ കടയിക്കാട്​ രഞ്​ജു സിറിയക്​ (38) ആണ്​ കുവൈത്തിൽ മരിച്ചത്​.

വിവരം അറിഞ്ഞ മാതാവ്​ കുഞ്ഞുമോൾ നാട്ടിലും ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. രഞ്​ജുവി​​​​െൻറ ഭാര്യ ജീനയും അദാൻ ആശുപത്രിയിൽ നഴ്​സ്​ ആണ്​. മകൾ: ഇവാഞ്​ജലീന എൽസ. അബൂഹലീഫയിലായിരുന്നു താമസം.

Tags:    
News Summary - kuwait death kerala death news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.