കുവൈത്ത് സിറ്റി: ലുലു ഹൈപ്പർമാർക്കറ്റിൽ ‘ന്യൂ ഇയർ ബിഗ് ഫൈവ് ഡേയ്സ് പ്രമോഷൻ’. ഡിസംബർ 31ന് ആരംഭിച്ച പ്രമോഷൻ ജനുവരി നാലുവരെ തുടരും. കുവൈത്തിലെ എല്ലാ ലുലു ഔട്ട്ലെറ്റുകളിലും ഈ കാലയളവിൽ പ്രത്യേക ഓഫറുകളും എക്സ് ക്ലൂസീവ് പ്രമോഷനുകളും ഒരുക്കിയിട്ടുണ്ട്.
അഞ്ച് ദിവസങ്ങളിലായി 600 സൗജന്യ ട്രോളികൾ ഉപഭോക്താക്കൾക്ക് സമ്മാനിക്കുന്നതാണ് കാമ്പയിനിന്റെ ഹൈലൈറ്റ്. പ്രത്യേക ഓഫറുകളുമായി ജനുവരി മൂന്നു വരെ മിഡ്നൈറ്റ് സെയിലും അവതരിപ്പിച്ചിട്ടുണ്ട്. ഇതുപ്രകാരം രാത്രി മുതൽ പുലർച്ച മൂന്നു വരെയുള്ള പർച്ചേസിൽ പ്രത്യേക കിഴിവുകൾ ലഭിക്കും.
ഷോപ്പർമാർക്ക് തിരഞ്ഞെടുത്ത ഉത്പന്നങ്ങൾക്ക് 70 ശതമാനം വരെ കിഴിവ് എല്ലാ ദിവസവും ആസ്വദിക്കാം. എല്ലാ പ്രായത്തിലുമുള്ള കുട്ടികൾക്കായി പ്രത്യേക ഡീലുകൾ വാഗ്ദാനം ചെയ്യുന്ന ‘ജസ്റ്റ് റൈഡ്’ ടോയ് ഡിസ്കൗണ്ടും ഉണ്ട്. ലുലു കിച്ചൻ സ്പെഷലുകൾ വഴി ലുലുവിന്റെ കൈയൊപ്പ് പതിഞ്ഞ ചൂടുള്ള ഭക്ഷണവും ആസ്വദിക്കാം.
മൊബൈലുകൾ, ടിവികൾ, ലാപ്ടോപ്പുകൾ, ഗാഡ്ജെറ്റുകൾ എന്നിവക്കും. പ്രത്യേക ഓഫറുകളുണ്ട്. ലുലു ‘സ്പിൻ ആൻഡ് വിൻ’വഴി ഷോപ്പർമാർക്ക് സർപ്രൈസ് സമ്മാനങ്ങളും നേടാം. ഫാഷൻ ഹാഫ് പേ ബാക്ക് പ്രൊമോഷനും എക്സ്ട്രാ ഡിജിറ്റൽ ക്ലിയറൻസ് സെയിലും ആഘോഷ ഭാഗമായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.