കുവൈത്ത് സിറ്റി: കുവൈത്ത് സന്നദ്ധ സംഘടന യമനിൽ 5,000 ത്തോളം ആളുകൾക്ക് ശൈത്യകാല സാധനങ്ങൾ വിതരണം ചെയ്തു. കുവൈത്ത് സോഷ്യൽ റിഫോം സൊസൈറ്റിയുമായി അഫിലിയേറ്റ് ചെയ്ത നമാ ചാരിറ്റിയാണ് സഹായം എത്തിച്ചത്. ഒമ്പത് വർഷമായി തുടരുന്ന ‘കുവൈത്ത് നെക്സ്റ്റ് ടു യു’ കാമ്പയിനിന്റെ ഭാഗമായാണ് സഹായം.
കഠിനമായ ജീവിതസാഹചര്യങ്ങളാൽ ദുരിതമനുഭവിക്കുന്നവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്നതിനായി വിവിധ ഗവർണറേറ്റുകളിൽ ശീതകാല സഹായം വിതരണം ചെയ്തതായി നമാ ചാരിറ്റി അറയിച്ചു.
കുട്ടികൾക്കും മുതിർന്നവർക്കും പുതപ്പുകൾ, ശീതകാല വസ്ത്രങ്ങളും, കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്ക് ക്യാമ്പുകളിലെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് മെത്തകളും വിതരണം ചെയ്തു. യമൻ അനുഭവിക്കുന്ന ദുഷ്കരമായ മാനുഷിക സാഹചര്യങ്ങളിൽ ദുരിതബാധിതർക്കൊപ്പം നിൽക്കാനും ദുരിതങ്ങൾ ലഘൂകരിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് സഹായമെന്നും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.