കുവൈത്ത് സിറ്റി: സിറിയൻ ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനായി കുവൈത്തിന്റെ സഹായം. മെത്തകൾ, പുതപ്പുകൾ എന്നിവയടക്കം വിവിധ വസ്തുക്കൾ ഉൾക്കൊള്ളുന്ന 200 ടൺ സാധനങ്ങൾ കുവൈത്ത് സിറിയയിൽ എത്തിച്ചു.
‘കുവൈത്ത് ഓൺ യുവർ സൈഡ്’ എന്ന കാമ്പയിന്റെ ഭാഗമായി അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് എന്നിവരുടെ നിർദേശപ്രകാരമാണ് സഹായം.
സിറിയയിലെ ഏറ്റവും ആവശ്യമുള്ള വിഭാഗത്തിന് ഇവ എത്തിക്കുമെന്ന് കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) അംബാസഡർ ഖാലിദ് അൽ മഗാമെസ് പറഞ്ഞു. സിറിയൻ ജനതയോടുള്ള ഐക്യദാർഢ്യം, ജനങ്ങളുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുക എന്നിവയുടെ ഭാഗമാണ് സഹായ വിതരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.