കുവൈത്ത് സിറ്റി: ഉപപ്രധാനമന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് നാടുകടത്തല്‍ കേന്ദ്രം സന്ദര്‍ശിച്ചു. തടവുകാരുടെ വാർഡുകളിൽ പരിശോധന നടത്തിയ മന്ത്രി അവരില്‍ നിന്നു പരാതികളും സ്വീകരിച്ചു.
രേഖകളില്ലാതെ പിടിയിലാകുന്ന വിദേശികളെ എംബസികളുമായി ഏകോപിപ്പിച്ച് നാടുകടത്തൽ നടപടി വേഗത്തിലാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. കൂടാതെ, ഡിപോര്‍ട്ടേഷന്‍ സെന്ററിലെ പുതിയ കെട്ടിടം സന്ദര്‍ശിച്ച മന്ത്രിയും സംഘവും തടവറകളിലെ സൗകര്യങ്ങളും വിലയിരുത്തി.
പുതിയ കേന്ദ്രം ആരംഭിക്കുന്നതോടെ കൂടുതല്‍ തടവുകാരെ ഉൾക്കൊള്ളാനും തടവുകാർക്ക് ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പുവരുത്താനും കഴിയുമെന്നാണ് പ്രതീക്ഷ. അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ശൈഖ് ഹമൂദ് മുബാറക് അസ്സബാഹ്, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.