കുവൈത്ത് സിറ്റി: രാജ്യത്തെ വികസന പദ്ധതികൾ ത്വരിതപ്പെടുത്താൻ പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പൽ കാര്യ സഹമന്ത്രിയുമായ ഡോ. നൂറ അൽ മഷാൻ നിർദേശം നൽകി. മുനിസിപ്പൽ കൗൺസിൽ സന്ദർശന വേളയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വികസനത്തിലും പരിസ്ഥിതി സംരക്ഷണത്തിലും മുനിസിപ്പൽ കൗൺസിൽ വഹിക്കുന്ന പങ്ക് മന്ത്രി എടുത്തുപറഞ്ഞു.
പദ്ധതികളുടെ നിർവഹണം ത്വരിതപ്പെടുത്തുന്നതിന് മുനിസിപ്പാലിറ്റി മന്ത്രാലയവും മുനിസിപ്പൽ കൗൺസിലും തമ്മിലെ ആശയവിനിമയവും സഹകരണവും ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ഉണർത്തി. മന്ത്രാലയത്തിന്റെ എല്ലാ ശ്രമങ്ങളെയും പിന്തുണക്കുന്നതിനും സേവനങ്ങൾ വികസിപ്പിക്കുന്നതിനും മുനിസിപ്പൽ കൗൺസിലിന്റെ പ്രതിബദ്ധത കൗൺസിൽ ചെയർമാൻ അബ്ദുല്ല അൽ മെഹ്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.