കുവൈത്ത് സിറ്റി: ഇടുങ്ങിയ സ്ഥലങ്ങളിൽ നടക്കുന്ന തീപിടിത്ത അപകടങ്ങളിൽ ഫ്ലൈബോർഡ് ഉപയോഗിക്കാൻ തുടങ്ങുമെന്ന് കുവൈത്ത് ഫയർഫോഴ്സ് (കെ.എഫ്.എഫ്) അറിയിച്ചു.
ജലത്തിലൂടെ മർദം ഉപയോഗിച്ച് പൊങ്ങി ഉയരാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ‘ഫ്ലൈബോർഡ്’. ഹൈഡ്രോഫ്ലൈയിങ് എന്നറിയപ്പെടുന്ന കായിക വിനോദത്തിനായാണ് പൊതുവെ ഫ്ലൈബോർഡ് ഉപയോഗിക്കുന്നത്. 15 മീറ്റർ വരെ വായുവിൽ ഉയർന്ന് പറക്കാനോ 2.5 മീറ്റർ വരെ വെള്ളത്തിലൂടെ കറങ്ങിത്തിരിയാനോ ഇത് ഉപയോഗിക്കുന്ന ആൾക്ക് കഴിയും.
ബോട്ടുകളിലെ തീപിടിത്തം നിയന്ത്രണവിധേയമാക്കാൻ ഇത് ഉപയോഗപ്പെടുത്താനാണ് കെ.എഫ്.എഫ് ശ്രമം. കെ.എഫ്.എഫ് ചീഫ് ലെഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ മെക്രാദിന്റെ സാന്നിധ്യത്തിൽ ഫ്ലൈബോർഡിൽ നിരവധി പരീക്ഷണങ്ങൾ നടത്തിയതായി കെ.എഫ്.എഫ് അറിയിച്ചു.
ഈ പരീക്ഷണം കെ.എഫ്.എഫ് സേവനങ്ങളുടെയും ഉപകരണങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കും. ഫ്ലൈബോർഡ് പരീക്ഷണവും പരിശീലനവും വീക്ഷിക്കാൻ നിരവധി മുതിർന്ന ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നതായും കെ.എഫ്.എഫ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.