കുവൈത്ത് സിറ്റി: മംഗഫിലെ തീപിടിത്തത്തിൽ രക്ഷാപ്രവർത്തങ്ങൾക്ക് സഹായങ്ങൾ നൽകിയ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് തുടങ്ങിയവയുടെ സാമൂഹിക പ്രവർത്തനത്തിന് കുവൈത്തിന്റെ ആദരവ്. തീപിടിത്തവുമായി ബന്ധപ്പെട്ട് നടത്തിയ സാമൂഹിക പ്രവർത്തനത്തിനാണ് ആദരവ്. കുവൈത്ത് ജനറൽ ഡിപ്പാർട്മെന്റ് ഓഫ് ക്രിമിനൽ എവിഡൻസ് വിഭാഗത്തിന്റെ മേജർ ജനറൽ ഈദ് റാഷിദ് അൽ ഒവൈഹാൻ പ്രശംസ പത്രം കല സാമൂഹിക വിഭാഗം സെക്രട്ടറി ജിൻസിന് കൈമാറി.
ദുരന്തമുഖത്ത് കൃത്യമായി ഇടപെടാനും രക്ഷാപ്രവർത്തങ്ങൾക്ക് വേണ്ട സഹായങ്ങൾ നൽകാനും കല കുവൈത്തിന്റെ പ്രവർത്തകർക്ക് സാധിച്ചു. മരണപ്പെട്ടവരുടേയും ചികിത്സയിൽ കഴിയുന്നവരുടെയും കുടുംബാംഗങ്ങൾക്ക് സമയബന്ധിതമായി വിവരങ്ങൾ കൈമാറൽ, കേരള സർക്കാറിന്റെ നോർക്ക ഹെൽപ് ഡെസ്ക്കിന്റെ വളണ്ടിയർമാരായി പ്രവർത്തിക്കൽ, കുവൈത്തിലെ ഇന്ത്യൻ എംബസി അഗ്നിബാധ ദുരന്തവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സ്ക്വാഡിന്റെ ഭാഗമായുള്ള പ്രവർത്തനം തുടങ്ങി വിവിധ മേഖലകളിൽ കല കുവൈത്ത് അംഗങ്ങൾ ഇടപെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.