കുവൈത്ത് സിറ്റി: മംഗഫ് അപകടത്തിൽപെട്ടവരെ പ്രവാസി വെൽഫെയർ പ്രവർത്തകർ ആശുപത്രികളിലും ലേബർ ക്യാമ്പുകളിലും സന്ദർശിച്ചു. ദുരന്തത്തിൽ അനുശോചിച്ച പ്രവാസി വെൽഫെയർ പരിക്കേറ്റവർ വേഗത്തിൽ സുഖപ്പെടട്ടെ എന്ന് അറിയിച്ചു. പരിക്കേറ്റവരെ ആശ്വസിപ്പിക്കുകയും എല്ലാ സഹായ സഹകരണങ്ങളും കൗൺലിങ് സൗകര്യങ്ങളും വാഗ്ദാനം ചെയ്തു. പ്രവാസി വെൽഫെയർ കുവൈത്ത് കേന്ദ്ര പ്രസിഡന്റ് ലായിക് അഹമ്മദ്, ജനറൽ സെക്രട്ടറി രാജേഷ് മാത്യു, സെക്രട്ടറി അഷ്കർ മാളിയേക്കൽ, ടീം വെൽഫെയർ അസിസ്റ്റന്റ് കൺവീനർ ഷംഷീർ, ഫഹാഹീൽ യൂനിറ്റ് പ്രസിഡന്റ് ശംസുദ്ദീൻ പാലാഴി, ടീം വെൽഫെയർ ഫഹാഹീൽ യൂനിറ്റ് കൺവീനർ കെ.സി. ഷമീർ, ഫഹാഹീൽ യൂനിറ്റ് സെക്രട്ടറി അബ്ദുറഹ്മാൻ, നയീം എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
അപകടം നടന്ന ദിവസം സംഭവസ്ഥലത്തും ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെയും പ്രവാസി വെൽഫെയർ കുവൈത്ത് നേതാക്കൾ സന്ദർശിച്ചിരുന്നു. പരിക്കേറ്റവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് കുവൈത്ത് അധികൃതർക്ക് അറബി ഭാഷയിൽ ട്രാൻസലേറ്റ് ചെയ്തും പ്രവർത്തകർ സേവനമനുഷ്ഠിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.