മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ സെ​ന്റ​റി​ൽ ന​ട​ന്ന അ​നു​ശോ​ച​ന​യോ​ഗം

മം​ഗ​ഫ് ദു​ര​ന്ത​ത്തി​ൽ മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ ഗ്രൂ​പ് അ​നു​ശോ​ചി​ച്ചു

കു​വൈ​ത്ത് സി​റ്റി: മം​ഗ​ഫ് തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി കു​വൈ​ത്തി​ലെ പ്ര​മു​ഖ ആ​തു​ര സേ​വ​ന​ദാ​താ​ക്ക​ളാ​യ മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ ഗ്രൂ​പ്. മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ സെ​ന്റ​റി​ൽ ന​ട​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ മാ​നേ​ജ്‌​മെ​ന്റ് പ്ര​തി​നി​ധി​ക​ളും മെ​ഡി​ക്ക​ൽ അം​ഗ​ങ്ങ​ളും സ്റ്റാ​ഫും പ​ങ്കെ​ടു​ത്തു. ഇ​ൻ​ഷു​റ​ൻ​സ് മാ​നേ​ജ​ർ അ​ജ​യ് വി​ശ്വ​നാ​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഓ​പ​റേ​ഷ​ൻ ഹെ​ഡ് ജു​നൈ​സ് കോ​യി​മ, ഓ​പ​റേ​ഷ​ൻ മാ​നേ​ജ​ർ മു​ഹ​മ്മ​ദ് ഷ​ബീ​ർ, എ​ച്ച്.​ആ​ർ മാ​നേ​ജ​ർ ജ​സീ​ലു​ദ്ദീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മം​ഗ​ഫി​ലു​ണ്ടാ​യ ദു​ര​ന്തം വേ​ദ​നാ​ജ​ന​ക​മാ​ണ​ന്നും കു​വൈ​ത്തി​ൽ ചൂ​ട് കൂ​ടി വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ​വ​രും മ​തി​യാ​യ മു​ൻ​ക​രു​ത​ൽ എ​ടു​ക്ക​ണ​മെ​ന്നും മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ ഗ്രൂ​പ് പ്ര​സി​ഡ​ന്റും സി.​ഇ.​ഒ​യു​മാ​യ വി.​പി. മു​ഹ​മ്മ​ദ​ലി പ​റ​ഞ്ഞു.

Tags:    
News Summary - Kuwait Fire Tragedy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.