കുവൈത്ത് സിറ്റി: മൻഗഫിലെ എൻ.ബി.ടി.സി താമസസ്ഥലത്ത് ഉണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജീവനക്കാർക്ക് അടിയന്തര ധനസഹായമായ ആയിരം കുവൈത്ത് ദീനാർ വീതം വിതരണം ചെയ്തതായി എൻ.ബി.ടി.സി മാനേജ്മെന്റ് അറിയിച്ചു. ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, ഈജിപ്ത്, ഫിലിപ്പീൻസ് രാജ്യങ്ങളിൽ നിന്നുള്ള 61 ജീവനക്കാർക്കാണ് അടിയന്തര ധനസഹായം വിതരണം ചെയ്തത്. ഇതിൽ 54 ജീവനക്കാർ ഇന്ത്യക്കാരാണ്. പരിക്കേറ്റ ജീവനക്കാരുടെ കുട്ടികൾക്കായി പ്രത്യേക പഠന സ്കോളർഷിപ് പദ്ധതി പ്രഖ്യാപിച്ചതായും എൻ.ബി.ടി.സി അറിയിച്ചു. പരിക്കേറ്റ ജീവനക്കാരുടെ 10 കുടുംബാംഗങ്ങളെ നേരത്തെ എൻ.ബി.ടി.സി കുവൈത്തിൽ എത്തിച്ചിരുന്നു. ഇവർ കുവൈത്തിലുണ്ട്. നിലവിൽ രണ്ട് ജീവനക്കാർ മാത്രമാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ആശുപത്രി വിട്ടവർക്ക് പ്രത്യേകം തയാറാക്കിയ ഫ്ലാറ്റിൽ താമസ സൗകര്യമൊരുക്കിയതായും എൻ.ബി.ടി.സി. അറിയിച്ചു. ചികിത്സയിലുള്ള രണ്ട് പേരെയും ഉടൻ ഡിസ്ചാർജ് ചെയ്യാൻ കഴിയുമെന്നും കമ്പനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.