കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ജർമൻ സഹമന്ത്രി തോബിയാസ് ലിൻഡ്നറുമായി കൂടിക്കാഴ്ച നടത്തി. ജർമനിയിൽ നടന്ന 59ാമത് മ്യൂണിക് സെക്യൂരിറ്റി കോൺഫറൻസിന്റെ (എം.എസ്.സി) ഇടവേളയിലായിരുന്നു കൂടിക്കാഴ്ച.
പ്രാദേശിക, അന്തർദേശീയ സുരക്ഷ വെല്ലുവിളികൾ കൂടിക്കാഴ്ചയിൽ ഇരുപക്ഷവും ചർച്ച ചെയ്തു. യുക്രെയ്ൻ പ്രതിസന്ധിയുടെ നിലവിലെ സംഭവവികാസങ്ങൾ, മിഡിൽ ഈസ്റ്റിലെ സാഹചര്യങ്ങൾ, യമൻ, സിറിയ, ഇറാൻ എന്നിവിടങ്ങളിലെ സംഭവവികാസങ്ങൾ എന്നിവയും ചർച്ചയിൽ ഉൾപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ കുറിച്ച് ഇരുവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.