കുവൈത്ത് സിറ്റി: ഇറാനുമായി ബന്ധപ്പെട്ട് മേഖലയിൽ തുടരുന്ന സംഘർഷാവസ്ഥയുടെ പശ്ചാ ത്തലത്തിൽ കുവൈത്ത് തുറമുഖ സുരക്ഷ ശക്തമാക്കി. കുവൈത്ത് പോർട്ട് അതോറിറ്റി മാനേ ജർ ശൈഖ് യൂസുഫ് അബ്ദുല്ല അൽ നാസർ അസ്സബാഹ് കുവൈത്ത് വാർത്താ ഏജൻസിയോട് അറിയിച ്ചതാണിത്.
തുറമുഖ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രാലയവും പോർട്ട് അതോറിറ്റിയും കോഒാപറേഷൻ പ്രോേട്ടാകോളിൽ ഒപ്പിട്ടു.
സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ കുവൈത്ത് തുറമുഖത്തിന് നേവിയുടെ പ്രത്യേക നിരീക്ഷണവും സംരക്ഷണവുമുണ്ടാവും.
അതി ഗുരുതര സുരക്ഷാ സാഹചര്യമാണ് മേഖല നേരിടുന്നതെന്ന് ശൈഖ് യൂസുഫ് അബ്ദുല്ല പറഞ്ഞു. ബ്രിട്ടൻ ഇറാെൻറ ടാങ്കർ പിടിച്ചെടുത്തതിന് ശേഷം സംഘർഷാവസ്ഥ മൂർച്ഛിച്ചിട്ടുണ്ട്. സ്ഥിതി സാധാരണനിലയിലാവുന്നതു വരെ അധിക സുരക്ഷയും നിരീക്ഷണവും ഉണ്ടാവും.
ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ കുവൈത്ത് സജ്ജമാണ്.
കയറ്റുമതി ഇറക്കുമതി ആവശ്യങ്ങള്‍ക്കായി മൂന്നു തുറമുഖങ്ങൾ വഴിയും കുവൈത്തിലെത്തുന്ന എല്ലാ വിദേശവാണിജ്യ കപ്പലുകള്‍ക്കും കുവൈത്ത് ജല അതിര്‍ത്തിയില്‍ പ്രവേശിച്ചതു മുതല്‍ തിരിച്ചുപോകുന്നത് വരെ സുരക്ഷ നല്‍കും. കര അതിർത്തികളിലും കുവൈത്ത് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.