കുവൈത്ത് ഐ.സി.എഫ് വെബിനാർ ഇന്ന്​

കുവൈത്ത് സിറ്റി: ഐ.സി.എഫ് നബിദിന കാമ്പയിനി​െൻറ ഭാഗമായി വെബിനാർ സംഘടിപ്പിക്കുന്നു. 'മൻഖൂസ് മൗലിദ്: ചരിത്രം, ഉള്ളടക്കം, സാഹിത്യം' വിഷയത്തിൽ വെള്ളിയാഴ്​ച വൈകീട്ട് ഏഴിന്​ നടക്കുന്ന പരിപാടിയിൽ ബഷീർ ഫൈസി വെണ്ണക്കോട്, അബ്​ദുല്ല ഫൈസി പയ്യനാട്, ഫൈസൽ അഹ്സനി ഉളിയിൽ എന്നിവർ സംസാരിക്കും.

കാമ്പയിനി​െൻറ ഭാഗമായി കുവൈത്ത് ഐ.സി.എഫ് പുറത്തിറക്കുന്ന 'നൂറൊളി' ഇ-മാഗസി​െൻറ പ്രകാശനം ഐ.സി.എഫ് കുവൈത്ത്​ നാഷനൽ പ്രസിഡൻറ് അബ്​ദുൽ ഹകീം ദാരിമി നിർവഹിക്കും.സാഹിത്യകാരൻ കെ.പി. രാമനുണ്ണി മുഖ്യാതിഥിയാവുമെന്നും ഭാരവാഹികൾ വാർത്തക്കുറിപ്പിൽ അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.