ഗ്രാഫുയർത്തി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം

കു​വൈ​ത്ത് സി​റ്റി: സേ​വ​ന​ത്തി​ലും സൗ​ക​ര്യ​ങ്ങ​ളി​ലും മു​ന്നി​ൽ​നി​ൽ​ക്കു​ന്ന കു​വൈ​ത്ത് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ക​ഴി​ഞ്ഞ വ​ർ​ഷം രേ​ഖ​പ്പെ​ടു​ത്തി​യ​ത് വ​ലി​യ വ​ള​ർ​ച്ച.

വ്യോ​മ​ഗ​താ​ഗ​ത​ത്തി​ൽ വ​ന്‍ വ​ർ​ധ​ന​യാ​ണ് വി​മാ​ന​ത്താ​വ​ളം നേ​ടി​യ​തെ​ന്ന് പ്രാ​ദേ​ശി​ക പ​ത്ര​മാ​യ അ​ല്‍ അ​ൻ​ബ റി​പ്പോ​ര്‍ട്ട് ചെ​യ്തു. കോ​വി​ഡി​ന് മു​മ്പ​ത്തേ​തി​ന് സ​മാ​ന​മാ​യ രീ​തി​യി​ല്‍ വി​മാ​ന​ത്താ​വ​ളം പൂ​ര്‍ണ സ​ജ്ജ​മാ​യ​താ​യി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

വി​മാ​ന ഇ​ന്ധ​ന വി​ല്‍പ​ന​യി​ലും മി​ക​ച്ച വ​ർ​ധ​ന​വു​ണ്ടാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 2021ല്‍ 27.2 ​ദ​ശ​ല​ക്ഷം ദി​നാ​ർ വി​ല്‍പ​ന​യാ​ണ് ന​ട​ത്തി​യ​ത്. ഇ​ത് ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍ഷം 100.7 ദ​ശ​ല​ക്ഷം ദി​നാ​റാ​യി ഉ​യ​ര്‍ന്ന​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - Kuwait International Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.