കുവൈത്ത് സിറ്റി:കുവൈത്ത് അന്താരാഷ്ട്ര പുസ്തകമേളകുവൈത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ 46ാമത് എഡിഷൻ സന്ദർശിച്ചത് 3,60,000ത്തിലധികം പേർ. 29 രാജ്യങ്ങളിൽ നിന്നുള്ള 524 പ്രസാധകർ മേളയിലുണ്ടായിരുന്നു. 52 പുതിയ പ്രസിദ്ധീകരണ സ്ഥാപനങ്ങൾ മേളയിൽ അരങ്ങേറ്റം കുറിച്ചു. നവംബർ 22 മുതൽ ഡിസംബർ രണ്ടു വരെയാണ് മേള നടന്നത്. 598 സ്കൂളുകളിൽ നിന്നുള്ള 18,400 വിദ്യാർഥികൾ ഉൾപ്പെടെ 360,000 സന്ദർശകർ മേള സന്ദർശിച്ചതായി മേളയുടെ ജനറൽ സൂപ്പർവൈസർ സാദ് അൽ എൻസി പറഞ്ഞു.
കുട്ടികൾക്കായുള്ള പുസ്തകങ്ങളുടെ പ്രത്യേക സ്റ്റാളുകളും മേളയുടെ ആകർഷകമായി. ശിൽപശാല, സെമിനാറുകൾ, സിമ്പോസിയം, പാനൽ ചർച്ചകൾ, പ്രഭാഷണങ്ങൾ എന്നിവ ഉൾപ്പെടെ 140 പരിപാടികൾ നാഷനൽ കൗൺസിൽ ഫോർ കൾചർ, ആർട്സ് ആൻഡ് ലിറ്ററേച്ചർ നേതൃത്വത്തിൽ സംഘടിപ്പിച്ചു. 1975 നവംബർ ഒന്നിനാണ് കുവൈത്ത് അന്താരാഷ്ട്ര പുസ്തകമേളയുടെ ആദ്യ പതിപ്പ്. അറബ് മേഖലക്ക് അകത്തും പുറത്തുമുള്ള രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകരെയും സാംസ്കാരിക സ്ഥാപനങ്ങളെയും മേള ആകർഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.