കുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിനായി വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ഇറാഖിലെത്തി. ഇറാഖ് വിദേശകാര്യമന്ത്രി ഫുആദ് ഹുസൈനുമായി കൂടിക്കാഴ്ച നടത്തിയ ശൈഖ് സലിം ഇരുരാജ്യങ്ങൾക്കിടയിലുള്ള അതിർത്തിനിർണയം, മറ്റു പ്രശ്നങ്ങളും വിഷയങ്ങളും ചർച്ച ചെയ്തു.
കുവൈത്തും ഇറാഖും തമ്മിൽ ആഴമേറിയതും ചരിത്രപരവുമായ ബന്ധമാണെന്ന് ബാഗ്ദാദിൽ നടത്തിയ സംയുക്ത വാർത്തസമ്മേളനത്തിൽ ശൈഖ് സലീം വ്യക്തമാക്കി. ഇറാഖിലെ ബസ്രയിലുള്ള കുവൈത്ത് കോൺസലേറ്റിൽ കമേഴ്സ്യൽ അറ്റാഷെ ഓഫിസ് തുറക്കുന്നതായും കുവൈത്ത് വിദേശകാര്യ മന്ത്രി അറിയിച്ചു.
ഇറാഖ് പ്രസിഡന്റ് അബ്ദുല്ലത്തീഫ് റാഷിദ്, പ്രധാനമന്ത്രി മുഹമ്മദ് അൽ സൗദാനി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് അൽ ഹൽബൂസി എന്നിവരുമായും ശൈഖ് സലിം കൂടിക്കാഴ്ച നടത്തും. വിവിധ വിഷയങ്ങളിൽ ഉന്നതതല ചർച്ചകളും സന്ദർശനലക്ഷ്യമാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ, പരിഹരിക്കപ്പെടാത്ത അതിർത്തി തർക്കങ്ങൾ, പരസ്പരതാൽപര്യമുള്ള മറ്റു വിഷയങ്ങൾ എന്നിവയും ചർച്ചാവിഷയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.