കുവൈത്ത് സിറ്റി: കുവൈത്ത്, ഇറ്റലി നയതന്ത്ര ബന്ധത്തിെൻറ 60ാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഇസ്ലാമിക് കലാ പ്രദർശനം സംഘടിപ്പിച്ചു. അമേരിക്കൻ കൾച്ചറൽ സെൻററിൽ നടന്ന പരിപാടിയിൽ നാഷനൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലെറ്റേഴ്സ് സെക്രട്ടറി ജനറൽ കാമിൽ അൽ അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. അസ്സബാഹ് കലക്ഷനിലെ പൈതൃക വസ്തുക്കൾ പ്രദർശിപ്പിച്ചു. ഇറ്റലിയിലെ ഫ്ലോറൻസ് നാഷനൽ മ്യൂസിയം ഓഫ് ബാർഗല്ലോയിൽ നിന്നുള്ള ഇസ്ലാമിക കലാരൂപങ്ങളും എത്തിച്ചു. കുവൈത്തിലെ ഇറ്റാലിയൻ അംബാസഡർ കാർലോ ബാൽഡോച്ചി, വിവിധ പുരാവസ്തു വിദഗ്ധർ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിച്ചു. ശൈഖ് ഹുസ്സ സബാഹ് അൽ സാലിം അസ്സബാഹ്, ഇറ്റാലിയൻ പുരാവസ്തു വിദഗ്ധൻ പ്രഫ. ജിയോവാനി കാർട്ടോല്ല എന്നിവരുടെ ഏകോപനമാണ് പ്രദർശനം സാധ്യമാക്കിയത്. വാർത്തവിതരണ മന്ത്രാലയത്തിെൻറ സ്പോൺസർഷിപ്പിൽ നടക്കുന്ന പ്രദർശനം ജനുവരി 14 വരെ തുടരും. 30,000ത്തിലധികം പൈതൃക വസ്തുക്കൾ പ്രദർശനത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.