കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാഹി സെന്ററിന്റെ നേതൃത്വത്തിൽ സാൽമിയ മദ്റസയുടെ ഇഫ്താർ സംഗമം മസ്ജിദുൽ കബീർ ഹാളിൽ നടന്നു. കുവൈത്ത് കേരള ഇസ്ലാഹി സെന്ററിന്റെ വൈസ് പ്രസിഡന്റ് സി.പി. അബ്ദുൽ അസീസ് ഉദ്ഘാടനം നിർവഹിച്ചു.
കെ.കെ.സി വിദ്യാഭ്യാസ സെക്രട്ടറി അബ്ദുൽ അസീസ് നരക്കോട് പ്രഭാഷണം നടത്തി. മദ്റസ പ്രധാനാധ്യാപകൻ പി.എൻ. അബ്ദുറഹ്മാൻ ഉദ്ബോധന ക്ലാസ് നടത്തി. റാഷിദ് തലപ്പാറ, ഷഫീഖ്, ഷമീർ മദനി കൊച്ചി, സുനാഷ്, അമീൻ, അൻസാർ, ഇക്ബാൽ, ആഷിക്, ഉമർ, ഹസ്സൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.