കുവൈത്ത് സിറ്റി: കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) കേന്ദ്ര കമ്മിറ്റി നേതൃത്വത്തിൽ സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും ഇസ്ലാമിക കര്‍മശാസ്ത്ര പണ്ഡിതനുമായ വില്യാപ്പള്ളി ഇബ്രാഹിം മുസ്ലിയാർ അനുസ്മരണവും പ്രാർഥന സദസ്സും സംഘടിപ്പിച്ചു.
അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സദസ്സ് കെ.ഐ.സി കേന്ദ്ര വൈസ് പ്രസിഡന്റ് മുസ്തഫ ദാരിമി ഉദ്ഘാടനം ചെയ്തു. കേന്ദ്ര ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി അധ്യക്ഷത വഹിച്ചു.
കെ.ഐ.സി ചെയർമാൻ ശംസുദ്ദീൻ ഫൈസി എടയാറ്റൂർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. വാക്കിലുള്ളതുപോലെ തന്നെ പ്രവർത്തിക്കുകയും അതിലൂടെ ജീവിതം ധന്യമാക്കുകയും ചെയ്ത വ്യക്തിത്വമായിരുന്നു വില്യാപ്പള്ളി ഇബ്രാഹിം മുസ്ലിയാർ എന്ന് അദ്ദേഹം അനുസ്മരിച്ചു. ബഷീർ കണ്ണോത്ത് സംസാരിച്ചു. പ്രാർഥന സദസ്സിന് ശംസുദ്ദീൻ ഫൈസി നേതൃത്വം നൽകി. സെക്രട്ടറി ഹുസ്സൻ കുട്ടി നീരാണി സ്വാഗതവും ഫൈസൽ കുണ്ടൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.