കുവൈത്തിൽ ആഗസ്​റ്റ്​ 30 പുലർച്ചെ മൂന്നിന്​ കർഫ്യൂ പിൻവലിക്കും

കുവൈത്ത്​ സിറ്റി: കുവൈത്തിൽ നിലനിൽക്കുന്ന ഭാഗിക കർഫ്യൂ ആഗസ്​റ്റ്​ 30ന്​ പിൻവലിക്കും. ആഗസ്​റ്റ്​ 30ന്​ പുലർച്ചെ മൂന്നുവരെയാണ്​ നിലവിലെ കർഫ്യൂ പ്രാബല്യത്തിലുണ്ടാവുക. വ്യാഴാഴ്​ച മന്ത്രിസഭ യോഗത്തിലാണ്​ നിർണായക തീരുമാനമുണ്ടായത്​.

 കോവിഡ്​ പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി നീക്കി കുവൈത്ത്​ സാധാരണ ജീവിതത്തിലേക്ക്​ ചുവടുവെക്കുകയാണ്​. ഇതിലെ നിർണായകമായ ചുവടുവെപ്പാണ്​ മാസങ്ങളായി നിലനിൽക്കുന്ന കർഫ്യൂ ഇല്ലാതാവുന്നത്​. ഒരുഘട്ടത്തിൽ പൂർണ കർഫ്യൂ ഉണ്ടായിരുന്നത്​ പിന്നീട്​ സമയം കുറച്ചുവരികയായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.