കുവൈത്ത് സിറ്റി: 58ാമത് ദേശീയദിനാഘോഷത്തിന് രാജ്യത്ത് ഒരുക്കം പൂർത്തിയായി. വിപുലമായ ഒരുക്കങ്ങളാണ് ആഭ്യന്തര മന്ത്രാലയത്തിെൻറ നേതൃത്വത്തിൽ നടത്തിയിട്ടുള്ളത്. മന്ത്രാ ലയത്തിലെ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ വാണിജ്യ സ്ഥാപനങ്ങൾ, ആഘോഷ ഇടങ്ങൾ ഉൾപ്പെടെ നിരീക്ഷണം ശക്തമാക്കും. ആവശ്യാനുസരണം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗം ചേർന്ന് സുരക്ഷ സാഹചര്യം വിലയിരുത്തി. റോഡുകളിൽ വാഹനത്തിരക്ക് കുറക്കുന്നതിന് ആവശ്യമായ നടപടികൾ ട്രാഫിക് വിഭാഗം കൈക്കൊണ്ടിട്ടുണ്ട്. ഏത് സാഹചര്യവും നേരിടുന്നതിനാവശ്യമായ പദ്ധതികൾ തയാറാക്കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഓപറേഷൻ വിഭാഗം അറിയിച്ചു. ദേശീയ, വിമോചന ദിനങ്ങളോടനുബന്ധിച്ചുള്ള പൊതുഅവധി തുടങ്ങിയതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻതിരക്കാണ് അനുഭവപ്പെട്ടത്. വെള്ളി, ശനി, ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അവധിയായതിനാൽ വ്യാഴാഴ്ച വൈകീട്ടും രാത്രിയും വിമാനത്താവളത്തിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. രാജ്യത്ത് ദേശീയ ദിന, വിമോചന ദിനാഘോഷങ്ങൾ പൊടിപൊടിക്കുകയാണെങ്കിലും ധാരാളം സ്വദേശികളും അവധി ആഘോഷിക്കാൻ വിദേശത്ത് പോവുന്നുണ്ട്.
മലയാളികളടക്കമുള്ള വിദേശികളിൽ നിരവധിപേർ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. അതിനിടെ തിരക്ക് മുതലെടുത്ത് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് മൂന്നിരട്ടി വരെ ഉയർത്തി. ഒട്ടകയോട്ടം പോലുള്ള പരമ്പരാഗത മത്സരങ്ങളും ശൈഖ് ജാബിർ കൾചറൽ സെൻററിൽ നടക്കുന്ന വിവിധ സാംസ്കാരിക പരിപാടികളും വീക്ഷിക്കുന്നതിന് വിദേശത്തുനിന്ന് ധാരാളം ആളുകൾ കുവൈത്തിലെത്തുന്നുണ്ട്. ഫെബ്രുവരി അവസാനംവരെ കാലപരിധിയുള്ള ടൂറിസ്റ്റ്, കുടുംബ, കൊമേഴ്സ്യൽ സന്ദർശക വിസകളാണ് ഇഷ്യൂ ചെയ്തത്. വ്യക്തികൾ ഓൺലൈനായും രാജ്യത്തെ വൻകിട ഹോട്ടലുകൾ വഴിയും നൽകിയ അപേക്ഷയിലാണ് ആഭ്യന്തര മന്ത്രാലയം സന്ദർശക വിസ അനുവദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.