കുവൈത്ത്​ വാർത്ത ഏജൻസി ഹാക്കർക്ക്​ ഏഴുവർഷം തടവ്​

കുവൈത്ത്​ സിറ്റി: കുവൈത്ത്​ വാർത്ത ഏജൻസി ഹാക്ക്​ ചെയ്​ത കേസിൽ ഇൗജിപ്​ത്​ പൗരന്​ ഏഴുവർഷം കഠിന തടവ്​. തടവുകാലം കഴിഞ്ഞാൽ ഇയാളെ നാടുകടത്താനും കോടതി വിധിച്ചു.

ജനുവരി എട്ടിനാണ്​ കുവൈത്തിൽനിന്ന്​ അമേരിക്കൻ സൈന്യം പിന്മാറുന്നുവെന്ന്​ പ്രതിരോധമന്ത്രിയുടെ പേരിൽ വാർത്ത പ്രത്യക്ഷപ്പെട്ടത്​. വാർത്ത പ്രത്യക്ഷപ്പെട്ടതിനു​ പിറകെ​ സംഭവം നിഷേധിച്ചും ഹാക്കിങ്​ നടന്നതായും സർക്കാർ വക്താവ്​ താരിഖ്​ അൽ മസ്​റം വ്യക്തമാക്കി. കുവൈത്തിൽനിന്ന് മൂന്നു​ ദിവസത്തിനകം അമേരിക്കൻ സൈന്യത്തെ പിൻവലിക്കുന്നതായി ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ശൈഖ്​ അഹമ്മദ് അൽ മൻസൂർ അസ്സബാഹി​െൻറ പേരിലാണ്​ വ്യാജ പ്രസ്താവന പ്രസിദ്ധീകരിച്ചത്‌.കുവൈത്ത്​ വാർത്താ ഏജൻസിയിൽ വന്ന വാർത്ത വൻ പ്രാധാന്യത്തോടെ അന്താരാഷ്​ട്ര മാധ്യമങ്ങൾ ഏറ്റെടുത്തിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.