കുവൈത്ത് സിറ്റി: ഫെബ്രുവരിയിൽ യു.എ.ഇയിൽ നടക്കുന്ന വേൾഡ് ഗവ. ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന് ക്ഷണം.
ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മഖ്തൂം, പ്രധാനമന്ത്രിയെ ഔദ്യോഗികമായി ക്ഷണിച്ചു. ബയാൻ കൊട്ടാരത്തിൽ എത്തിയ കുവൈത്തിലെ യു.എ.ഇ അംബാസഡർ ഡോ. മതാർ ഹമദ് അൽ നിയാദി പ്രധാനമന്ത്രിക്ക് ക്ഷണക്കത്ത് കൈമാറി. പ്രധാനമന്ത്രിയുടെ ഓഫിസ് ഡയറക്ടർ ഹമദ് ബദർ അൽ അമീറും യോഗത്തിൽ പങ്കെടുത്തു.
ഫെബ്രുവരി 13 മുതൽ 15 വരെ ദുബൈയിലാണ് ഈ വർഷത്തെ വേൾഡ് ഗവ. ഉച്ചകോടി. ആരോഗ്യം, സാമ്പത്തികം, കാലാവസ്ഥ വ്യതിയാനം, ഊർജം, യുവജനകാര്യങ്ങൾ തുടങ്ങി വിവിധ മേഖലകൾ ഉച്ചകോടിയിൽ ചർച്ചയാകും. രാഷ്ട്രത്തലവന്മാർ, സർക്കാർ പ്രതിനിധികൾ എന്നിവർ ഉൾപ്പെടെ 190ൽ അധികം രാജ്യങ്ങളിൽനിന്നുള്ള 4,000ത്തിലധികം അതിഥികൾ പങ്കാളികളാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.