കുവൈത്ത് സിറ്റി: സൈബർ സുരക്ഷാ മേഖലയിൽ കുവൈത്തും സൗദി അറേബ്യയും തമ്മിൽ ധാരണപത്രം ഒപ്പുവെച്ചു. കുവൈത്ത് നാഷനൽ സൈബർ സെക്യൂരിറ്റി സെന്റർ പ്രസിഡന്റ് മേജർ ജനറൽ (റിട്ട.) എൻജിനീയർ മുഹമ്മദ് ബൗറീക്കും സൗദി അറേബ്യയിലെ നാഷനൽ സൈബർ സുരക്ഷ അതോറിറ്റി ഗവർണർ എൻജിനീയർ മജീദ് അൽ മസീദും ധാരണപത്രം ഒപ്പുവെച്ചു.
റിയാദ് ആതിഥേയത്വം വഹിക്കുന്ന ഗ്ലോബൽ സൈബർ സെക്യൂരിറ്റി ഫോറത്തിന്റെ രണ്ടാം ദിനത്തിലാണ് ഒപ്പുവെച്ചത്. വിവരങ്ങൾ പങ്കിടലും വൈദഗ്ധ്യം കൈമാറ്റവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ധാരണപത്രം. സൈബർ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിലും സൈബർ ഇടം സംരക്ഷിക്കുന്നതിലും സഹകരണത്തിന് ധാരണപത്രം ഊന്നൽ നൽകുന്നു.
സൈബർ സെക്യൂരിറ്റി ഫോറത്തിന് ആതിഥേയത്വം വഹിച്ചതിനും ഊഷ്മളമായ ആതിഥ്യത്തിനും സൗദി അറേബ്യയെ മുഹമ്മദ് ബൗറീക്ക് നന്ദി അറിയിച്ചു. ഈ സഹകരണത്തിന്റെ ഫലമായി സൈബർ സുരക്ഷാ കഴിവുകൾ ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണെന്നും കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.