കുവൈത്ത് സിറ്റി: സിറിയയിലെ പ്രതിസന്ധികൾ പരിഹരിക്കേണ്ടത് സൈനിക നടപടികളിലൂടെയല്ലെന്നും രാഷ്ട്രീയ നടപടികളിലൂടെയാണെന്നുമുള്ള നിലപാട് ആവർത്തിച്ച് കുവൈത്ത്. ഐക്യരാഷ്ട്ര സഭ ജനറൽ കൗൺസിലിലാണ് ഇപ്പോൾ സ്ഥിരം പ്രതിനിധി സംഘത്തിന്റെ ഫസ്റ്റ് സെക്രട്ടറിയായ ഫഹദ് ഹജ്ജി രാജ്യത്തിന്റെ നിലപാട് ആവർത്തിച്ചത്. നീതിയും ഉത്തരവാദിത്തവും ഉറപ്പാക്കിയില്ലെങ്കിൽ സിറിയയിൽ സുസ്ഥിരവും സമഗ്രവുമായ സമാധാനം കൈവരിക്കാനാകില്ലെന്ന് ഫഹദ് ഹജ്ജി ഊന്നിപ്പറഞ്ഞു.
സിറിയക്ക് സഹായം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി നോർവേയും അയർലൻഡും അവതരിപ്പിച്ച കരട് പ്രമേയത്തിനെതിരെ ജനറൽ കൗൺസിലിൽ റഷ്യ വീറ്റോ അധികാരം ഉപയോഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.