കു​വൈ​ത്ത് ദേ​ശീ​യ ഫു​ട്ബാ​ൾ ടീം ​സ്വീ​ക​ര​ണ​ത്തി​ൽ

കു​വൈ​ത്ത് ടീ​മി​ന് സ്വീ​ക​ര​ണം

കു​വൈ​ത്ത് സി​റ്റി: സാ​ഫ് ക​പ്പി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന് ശേ​ഷം തി​രി​ച്ചെ​ത്തി​യ കു​വൈ​ത്ത് ദേ​ശീ​യ ഫു​ട്ബാ​ൾ ടീ​മി​ന് രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി. സാ​ഫ് ക​പ്പി​ൽ ഫൈ​ന​ലി​ൽ എ​ത്തി​യ ടീം ​ര​ണ്ടാം​സ്ഥാ​നം നേ​ടി​യി​രു​ന്നു. കു​വൈ​ത്ത് ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ ഫോ​ർ ഫി​നാ​ൻ​ഷ്യ​ൽ അ​ഫ​യേ​ഴ്‌​സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ അ​ഹ​മ്മ​ദ് അ​ഖ്‌​ല അ​ൽ ഇ​നേ​സി, ടെ​ക്‌​നി​ക്ക​ൽ അ​ഫ​യേ​ഴ്‌​സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ ഹ​യീ​ഫ് അ​ൽ മു​തൈ​രി, ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗം ഡോ. ​മ​ൻ​സൂ​ർ പാ​ഷ, അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​സാ​ലി​ഹ് അ​ൽ മ​ജ്റൂ​ബ്, സാ​ങ്കേ​തി​ക കാ​ര്യ​ങ്ങ​ളു​ടെ അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ ബ​ദ​ർ അ​ബ്ദു​ൽ ജ​ലീ​ൽ, മ​ത്സ​ര​വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ഡോ. ​ഹാ​മി​ദ് അ​ൽ-​ഷൈ​ബാ​നി എ​ന്നി​വ​ർ ക​ളി​ക്കാ​രെ സ്വീ​ക​രി​ച്ചു.

Tags:    
News Summary - Kuwait team should accept

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.