കുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷങ്ങളിൽ പരിസ്ഥിതി സംരക്ഷണ നിയമലംഘനം, നിഷേധാത്മകമാറ്റം എന്നിവ കർശനമായി നേരിടണമെന്ന് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് അസ്സബാഹ് നിർദേശം നൽകി.
ദേശീയ- വിമോചനദിനാഘോഷങ്ങൾ സുരക്ഷിതമാക്കാൻ രാജ്യവ്യാപകമായി വിന്യസിച്ച ചെക്ക് പോയന്റുകളിൽ മന്ത്രി പരിശോധന നടത്തി.
സുരക്ഷ ഉദ്യോഗസ്ഥരോട് ക്ഷമ കാണിക്കാനും പ്രിയപ്പെട്ട അവസരങ്ങളിലെ സന്തോഷം പൗരന്മാരുമായും താമസക്കാരുമായും പങ്കിടാനും അദ്ദേഹം അഭ്യർഥിച്ചു. എന്നാൽ നിയമലംഘകർക്ക് നിയമം ബാധകമാക്കുന്നതിലെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.
സുരക്ഷ ഉദ്യോഗസ്ഥരുടെ ശ്രമങ്ങളെയും ആഘോഷങ്ങൾ സുരക്ഷിതമാക്കാനുള്ള പദ്ധതിയെയും അഭിനന്ദിച്ച ആഭ്യന്തര മന്ത്രി, എല്ലാവരും സുരക്ഷ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.