കുവൈത്ത് സിറ്റി: കുവൈത്ത് സന്നദ്ധ വളന്‍റിയർമാരുടെ മാനുഷിക പ്രവർത്തനങ്ങൾ കെനിയയിലും. കെനിയയിൽ 300 ലധികം കുടുംബങ്ങളെ സഹായിക്കുന്നതിനായി കുവൈത്ത് സന്നദ്ധസേവന സംഘം വിവിധ പദ്ധതികൾ ആരംഭിച്ചു.
ഭക്ഷണവിതരണം, പഠനോപകരണങ്ങൾ വിതരണം, രോഗങ്ങൾ തടയുന്നതിനുള്ള മാർഗനിർദേശങ്ങൾ കൈമാറൽ, മെഡിക്കൽ ക്യാമ്പ് എന്നിവയാണ് പ്രധാന പദ്ധതികൾ. കുടുംബങ്ങൾക്കും മറ്റു വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സ്വയംപര്യാപ്തത കൈവരിക്കുന്നതിന് യന്ത്രങ്ങളും ഉപകരണങ്ങളും നൽകി. ഡോക്‌ടർമാർ, മെഡിക്കൽ ജീവനക്കാർ എന്നിവരുൾപ്പെടെയുള്ള കുവൈത്ത് സംഘം കെനിയയിലെ അനാഥാലയങ്ങളും വയോജന കേന്ദ്രങ്ങളും സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.