കുവൈത്ത് സിറ്റി: കുവൈത്ത് വയനാട് അസോസിയേഷൻ (കെ.ഡബ്ല്യു.എ) വാർഷിക പൊതുയോഗം അബ്ബാസിയ ആർട്ട് സർക്കിൾ ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് ബ്ലെസൺ സാമുവേൽ അധ്യക്ഷതവഹിച്ചു. സെക്രട്ടറി ജിജിൽ മാത്യു വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ട്രഷറർ അജേഷ് സെബാസ്റ്റ്യൻ വാർഷിക കണക്കും സംഘടന ചാരിറ്റി വിഭാഗം കൺവീനർ മിനി കൃഷ്ണ ചാരിറ്റി റിപ്പോർട്ടും അവതരിപ്പിച്ചു. സംഘടനയുടെ 2024-25 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. രക്ഷാധികാരി ബാബുജി ബത്തേരി തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.