കുവൈത്ത് സിറ്റി: കുവൈത്ത് സൈന്യവും കുവൈത്ത് നാഷനൽ ഗാർഡും (കെ.എൻ.ജി) 'പേൾ ഓഫ് ദി വെസ്റ്റ് 2022' എന്നപേരിൽ പരിശീലനം ആരംഭിച്ചു. ഫ്രഞ്ച് സേനയുമായി സഹകരിച്ച് ഡിസംബർ ഏഴുവരെ പ്രത്യേക പരിശീലനം തുടരും.
സംയുക്ത പ്രവർത്തനങ്ങളുടെ ആസൂത്രണം, നിർവഹണം എന്നിവയെ കുറിച്ച് ധാരണയിലെത്തുന്നതിനും ഏകോപിപ്പിക്കലും ലക്ഷ്യമിട്ടാണ് അഭ്യാസപ്രകടനമെന്ന് കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് അറിയിച്ചു. അനുഭവങ്ങൾ കൈമാറുക, പങ്കെടുക്കുന്ന സേനകളുടെ പ്രകടനനിലവാരവും പോരാട്ട സന്നദ്ധതയും മെച്ചപ്പെടുത്തുക എന്നതും ഇതുവഴി ലക്ഷ്യമിടുന്നു.
അഭ്യാസഭാഗമായി ഷൂട്ടിങ് റേഞ്ച് കോംപ്ലക്സിൽ തത്സമയ വെടിമരുന്ന് പരിശീലനവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.