അ​ൽ ന​ജാ​ത്ത് ചാ​രി​റ്റി ജോ​ർ​ഡ​നി​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ളി​ൽ സ​ഹാ​യമെത്തി​ച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ അ​ൽ ന​ജാ​ത്ത് ചാ​രി​റ്റി ശീ​ത​കാ​ല കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ജോ​ർ​ഡ​നി​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന 670 സി​റി​യ​ൻ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യം ന​ൽ​കി. ശൈ​ത്യ​കാ​ല​ത്ത് ജോ​ർ​ഡ​നി​ലെ സി​റി​യ​ൻ അ​ഭ​യാ​ർ​ഥി കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കാ​നാ​ണ് കാ​മ്പ​യി​ൻ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് അ​ൽ ന​ജാ​ത്ത് ചെ​യ​ർ​മാ​ൻ ഫൈ​സ​ൽ അ​ൽ സ​മ​ൽ പ​റ​ഞ്ഞു.

കു​ടും​ബ​ങ്ങ​ൾ​ക്ക് പു​ത​പ്പു​ക​ൾ, വ​സ്ത്ര​ങ്ങ​ൾ, മെ​ഡി​ക്ക​ൽ സാ​മ​ഗ്രി​ക​ൾ, ഭ​ക്ഷ​ണം എ​ന്നി​വ​യാ​ണ് എ​ത്തി​ച്ച​ത്. ശൈ​ത്യ​കാ​ല സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​സ​ഹാ​യ​ത്തി​ന്‍റെ പ്രാ​ധാ​ന്യം വ​ലു​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നേ​ര​ത്തേ​യും ജോ​ർ​ഡ​നി​ലെ സി​റി​യ​ൻ അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ളി​ലേ​ക്ക് അ​ൽ ന​ജാ​ത്ത് ചാ​രി​റ്റി ആ​വ​ശ്യ​മാ​യ സ​ഹാ​യം എ​ത്തി​ച്ചി​രു​ന്നു. ഔ​ദ്യോ​ഗി​ക ചാ​രി​റ്റി എ​യ്ഡ് സൊ​സൈ​റ്റി​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് അ​ൽ ന​ജാ​ത്ത് ചാ​രി​റ്റി കാ​മ്പ​യി​നു​ക​ൾ ന​ട​ത്തു​ന്ന​തെ​ന്നും അ​ൽ സ​മ​ൽ വ്യ​ക്ത​മാ​ക്കി.  

Tags:    
News Summary - Kuwait's Al-Najat Charity Provides Aid to 670 Syrian Refugee Families in Jordan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.