കുവൈത്ത് സിറ്റി: കുവൈത്തിെൻറ ആദ്യ ഉപഗ്രഹം ചൊവ്വാഴ്ച രാത്രി വിക്ഷേപിച്ചു. 1U CubeSat QMR-KWT എന്ന ഉപഗ്രഹത്തിെൻറ വിക്ഷേപണം വിജയകരമായിരുെന്നന്ന് ദുബൈയിലെ ഒാർബിറ്റൽ സ്പേസ് അറിയിച്ചു.
ഉപഗ്രഹത്തിെൻറ പ്രവർത്തനവിജയം കുവൈത്തിെൻറ ബഹിരാകാശ സ്വപ്നങ്ങൾക്ക് ചിറകുനൽകുമെന്നും കൂടുതൽ നേട്ടം ഇൗ മേഖലയിൽ സ്വന്തമാക്കാൻ രാജ്യത്തിന് പ്രചോദനം നൽകുകയും ചെയ്യുമെന്ന് കുവൈത്ത് ഒാർബിറ്റൽ സ്പേസ് കമ്പനി ഡയറക്ടർ ജനറൽ ഡോ. ബാസിം അൽ ഫൈസി പറഞ്ഞു.
അമേരിക്കയിലെ ഫ്ലോറിഡയിലുള്ള വിക്ഷേപണ നിലയത്തിൽനിന്നാണ് ഉപഗ്രഹം കുതിച്ചുയർന്നത്. വിദ്യാഭ്യാസ, ഗവേഷണരംഗത്ത് പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് നാനോ ഉപഗ്രഹത്തിെൻറ രൂപകൽപന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.