കുവൈത്തിെൻറ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിെൻറ ആദ്യ ഉപഗ്രഹം ചൊവ്വാഴ്ച രാത്രി വിക്ഷേപിച്ചു. 1U CubeSat QMR-KWT എന്ന ഉപഗ്രഹത്തിെൻറ വിക്ഷേപണം വിജയകരമായിരുെന്നന്ന് ദുബൈയിലെ ഒാർബിറ്റൽ സ്പേസ് അറിയിച്ചു.
ഉപഗ്രഹത്തിെൻറ പ്രവർത്തനവിജയം കുവൈത്തിെൻറ ബഹിരാകാശ സ്വപ്നങ്ങൾക്ക് ചിറകുനൽകുമെന്നും കൂടുതൽ നേട്ടം ഇൗ മേഖലയിൽ സ്വന്തമാക്കാൻ രാജ്യത്തിന് പ്രചോദനം നൽകുകയും ചെയ്യുമെന്ന് കുവൈത്ത് ഒാർബിറ്റൽ സ്പേസ് കമ്പനി ഡയറക്ടർ ജനറൽ ഡോ. ബാസിം അൽ ഫൈസി പറഞ്ഞു.
അമേരിക്കയിലെ ഫ്ലോറിഡയിലുള്ള വിക്ഷേപണ നിലയത്തിൽനിന്നാണ് ഉപഗ്രഹം കുതിച്ചുയർന്നത്. വിദ്യാഭ്യാസ, ഗവേഷണരംഗത്ത് പ്രയോജനപ്പെടുത്തുന്ന രീതിയിലാണ് നാനോ ഉപഗ്രഹത്തിെൻറ രൂപകൽപന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.