കുവൈത്ത് സിറ്റി: ദുരന്തബാധിതരെ സഹായിക്കാൻ പത്ത് ടൺ മെഡിക്കൽ സാമഗ്രികളുമായി കുവൈത്തിന്റെ നാലാമത്തെ വിമാനവും ലിബിയയിലെത്തി. അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിർദേശപ്രകാരം കുവൈത്ത് റെഡ് ക്രസന്റിന്റെ നേതൃത്വത്തിൽ സഹായപ്രവർത്തനങ്ങൾ തുടരുന്നതായി റെഡ് ക്രസന്റ് മിഷൻ മേധാവി അബ്ദുൾ റഹ്മാൻ അൽ-ഔൻ കുവൈത്ത് ന്യൂസ് ഏജൻസിയോട് പറഞ്ഞു.
ലിബിയയിലിറങ്ങിയ നാലാമത്തെ വിമാനത്തിൽ പത്ത് ടൺ അടിയന്തര ദുരിതാശ്വാസ സാമഗ്രികളാണുള്ളത്. അതിൽ മെഡിക്കൽ സാമഗ്രികളായ കിടക്കകളും വീൽചെയറുകളും ഉൾപ്പെടുമെന്നും അൽ-ഔൻ വിശദീകരിച്ചു. കുവൈത്ത് എയർ ബ്രിഡ്ജിൽ നിന്നുള്ള ആദ്യ റിലീഫ് വിമാനം 40 ടൺ മെഡിക്കൽ ഉപകരണങ്ങളുമായി കഴിഞ്ഞ ബുധനാഴ്ച ലിബിയയിലെത്തിയിരുന്നു. ശേഷം 41ടണ്ണുമായി രണ്ടാമത്തെ വിമാനം വ്യാഴാഴ്ചയും, മൂന്നാമത്തെ വിമാനം ശനിയാഴ്ചയും സ്ഥലത്തെത്തി. 100 ടൺ സഹായ ഉപകരണങ്ങൾ തികച്ചുകൊണ്ട് ഞായഞാഴ്ച നാലാമത്തെ വിമാനമാണ് ലിബിയയുടെ ദുരന്തഭൂമിയിലെത്തിയത്.
കുവൈത്ത് മന്ത്രാലയത്തിന്റെയും അസോസിേയഷനുകളുടെയും ഏകോപന പ്രവർത്തനങ്ങൾ ദ്രുതഗതിയിലായതു കൊണ്ടും ആവശ്യമായ ഇടപെടലുകൾ നടപ്പാക്കിയതുകൊണ്ടും ദുരന്തഭൂമിയിലേക്ക് രാജ്യത്തിന് പെെട്ടന്നുതന്നെ തങ്ങളുടെ ആശ്വാസം നൽകാനായി. 30 വർഷത്തിനുള്ളിലെ ഏറ്റവും വലിയ ദുരന്തത്തിനാണ് ലിബിയ സാക്ഷിയായത്. നിരവധി നാശനഷ്ടങ്ങൾ സംഭവിക്കുകയും ആയിരത്തോളം പേർ മരിക്കുകയും അനേകായിരം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.