കുവൈത്ത് സിറ്റി: തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ കെട്ടിടങ്ങളിലെയും സ്ഥാപനങ്ങളിലെയും സുരക്ഷാക്രമീകരണങ്ങൾ ജനറൽ ഫയർഫോഴ്സ് പരിശോധന നടത്തി. സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്ത 50 സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ നോട്ടീസ് നൽകി. സുരക്ഷ, അഗ്നിബാധ തടയൽ എന്നിവക്കുള്ള വ്യവസ്ഥകൾ ലംഘിച്ചതിനാണ് നടപടിയെന്ന് ജനറൽ ഫയർഫോഴ്സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു.
എല്ലാ സൈറ്റുകളിലും ഗവർണറേറ്റുകളിലും ഫയർഫോഴ്സ് തുടർച്ചയായി പരിശോധന നടത്തിവരുകയാണ്. ഉടമകൾക്ക് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, നിയമലംഘനങ്ങൾ നീക്കംചെയ്യുന്നതിലും തിരുത്തുന്നതിലും ശ്രമിച്ചില്ലെന്നും തുടർന്നാണ് അടച്ചുപൂട്ടൽ നടപടിയെന്നും അധികൃതർ വിശദീകരിച്ചു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫയർ ഡിപ്പാർട്മെന്റിന്റെ (ഡി.ജി.എഫ്.ഡി) പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്മെന്റിന്റെ കണക്കനുസരിച്ച് നിയമലംഘനം നടത്തിയ 210 സ്ഥാപനങ്ങൾ അടച്ചുപൂട്ടിയിട്ടുണ്ട്. ഈ വർഷം ആദ്യ പകുതിയിൽ 2368 ലംഘനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.